ജൈനോസോറസ്
ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ജൈനോസോറസ്. ഇന്ത്യയിലും ഏഷ്യയുടെ മറ്റു സ്ഥലങ്ങളിലും ജീവിച്ച ഇവയുടെ ഫോസ്സിൽ ആദ്യം കണ്ടു കിട്ടിയിട്ടുള്ളത് ഇന്ത്യയിലെ മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുമാണ് .
ജൈനോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ് | |
---|---|
Scientific classification | |
Kingdom: | Animalia |
Phylum: | കോർഡേറ്റ |
Class: | Sauropsida |
Superorder: | Dinosauria |
Order: | |
Family: | ?Titanosauridae |
Subfamily: | ?Saltasaurinae |
Genus: | Jainosaurus Hunt et al., 1995 |
Species | |
|
കണ്ടെത്തൽ
ജൈനോസോറസ് ഫോസ്സിൽ കണ്ടുപിടിച്ചത് ചാൾസ് ആൽഫ്രഡ് മാറ്റ്‌ലേ ആണ് 1917നും 1920നും ഇടയിൽ ആയിരുന്നു ഇത്.[1]
ശരീര ഘടന
നാൽക്കാലിയും സസ്യഭോജിയും ആയിരുന്ന ജൈനോസോറസ്സിന് ഏകദേശ ഉയരം 6 മീറ്റർ ആയിരുന്നു നീളം 18 മീറ്ററും. എന്നാൽ ഇവയുടെ ഭാരം തിട്ടപ്പെടുത്തിയിട്ടില്ല.
അവലംബം
- F. v. Huene and C. A. Matley, 1933, "The Cretaceous Saurischia and Ornithischia of the Central Provinces of India", Palaeontologica Indica (New Series), Memoirs of the Geological Survey of India, 21(1): 1-74
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.